തിരുവനന്തപുരം : ഡോക്ടർ കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറായി തുടരും. ഇവരുടെ കാലാവധി ആരോഗ്യവകുപ്പ് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. (DHS Dr. KJ Reena)
ഫെബ്രുവരിയിൽ പദവിയിൽ ഡോക്ടർ റീനയുടെ കാലാവധി അവസാനിച്ചിരുന്നു. നിലവിൽ ഡി എച്ച് എസ് സ്ഥാനത്തെത്താൻ യോഗ്യതയുള്ള 10 അഡീഷണൽ ഡിഎച്ച്എസുമാർ ഉണ്ട്.