
ന്യൂഡൽഹി: സീതാറാം യെച്ചൂരിക്ക് പകരക്കാരൻ ഉടനില്ലെന്ന് സിപിഎം പിബിയിൽ ധാരണ. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കാം എന്ന നിലപാട് പല അംഗങ്ങളും യോഗത്തെ അറിയിച്ചു.
പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും. ഇതിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. ശനിയാഴ്ച വൈകുന്നേരം മൂന്നിന് താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന സീതാറാം യെച്ചൂരി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ ഇന്ത്യ സഖ്യത്തിലെ നേതാക്കളും പങ്കെടുക്കും