ഇടുക്കി : ധർമ്മസ്ഥലയിൽ വച്ച് വാഹനമിടിച്ച് മരിച്ച മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് മകൻ. ഇടുക്കി സ്വദേശിയായ കെ ജെ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് മകൻ പറയുന്നത്. (Dharmasthala mysterious death)
2018ലാണ് സംഭവം. ഇക്കാര്യം ചൂണ്ടിക്കാട്ടി മകൻ അനീഷ് തളിപ്പറമ്പ പോലീസിൽ പരാതി നൽകി. പിതാവിൻ്റെ മരണം ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങൾക്ക് സമാനമാണെന്നും, താൻ അവിടെയെത്തി പരാതി നൽകിയതോടെ ഭീഷണി ശക്തമായെന്നും അനീഷ് പറയുന്നു. ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ടതാണെന്നും പരാതിയിലുണ്ട്.