
ബാംഗ്ലൂർ: കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം ഊര്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി കുടുംബം രംഗത്തെത്തി(Dharmasthala massacre). 39 വർഷം മുൻപ് നടന്ന കുടുംബാംഗത്തിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങൾ അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടത്.
കർണാടകയിലെ നേത്രാവതി നദിയുടെ തീരത്തു നിന്നാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കാണാതായി 53 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മൃതദേഹ പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ കേസ് എഴുതി തള്ളുകയായിരുന്നു. ഇതിന് ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്.