കോഴിക്കോട് : ധർമ്മസ്ഥല കേസിൽ താൻ പോലീസ് സംരക്ഷണത്തോടെ എസ് ഐ ടിക്ക് മുന്നിൽ ഹാജരാകുമെന്ന് പറഞ്ഞ് മലയാളി യൂട്യൂബർ മനാഫ്. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണറെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Dharmasthala case )
പോലീസ് സംരക്ഷണം നൽകുമെന്നാണ് കമ്മീഷണർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം മനാഫിന് നോട്ടീസ് നൽകിയിരുന്നു.