ധര്‍മസ്ഥല കേസ് ; മനാഫ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി |Dharmasthala case

മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓറഫീസിലെത്തിയത്.
manaf
Published on

കോഴിക്കോട്: ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ കേസില്‍ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബര്‍ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓറഫീസിലെത്തിയത്. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച അന്വേഷണത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.

മനാഫിന്റെ പക്കലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം ഹാജരാക്കാൻ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ആയ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെ കഴിഞ്ഞ നാല് ദിവസമായി അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്.

ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ വെളിപ്പെടുത്തൽ നടത്താൻ ചിലർ തന്നെ നിർബന്ധിച്ചുവെന്ന ചിന്നയ്യയുടെ പുതിയ മൊഴിയാണ് കേസിന്റെ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.

ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു.ഇതിൽ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് മനാഫ് യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. ധര്‍മ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com