തിരുവനന്തപുരം : കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു പോകുന്നതിനാൽ ജാഗ്രത വേണമെന്ന് പറഞ്ഞ് ഡി ജി പി പോലീസ് സ്റ്റേഷനുകൾക്ക് അയച്ച കത്ത് പുറത്ത്. (DGPs letter to Police stations)
2024ൽ പൊലീസ് ആസ്ഥാനത്ത് നിന്നും അയച്ച കത്താണിത്. എഡിജിപി എ ശ്രീജിത്താണ് ജില്ലാ പോലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകിയത്.
സി സി ടി വി ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെന്നും, അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും പറയുന്ന കത്തിൽ, പരാതിക്കാരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കണമെന്നും പറയുന്നു.