തിരുവനന്തപുരം : മലപ്പുറത്തെ വ്യാജ ബലാത്സംഗ കേസിൽ കുറ്റവിമുക്തരായ മൂന്ന് പോലീസുകാർക്ക് ധനസഹായവുമായി ഡി ജി പി. കേസ് നടത്തി വിജയിച്ച ഉദ്യോഗസ്ഥർക്കാണ് ഇത് ലഭിക്കുന്നത്.(DGP on Fake rape case against Malappuram Police officers)
സ്ത്രീ ലൈംഗിക ആരോപണം ഉന്നയിച്ചത് മലപ്പുറത്തെ മൂന്ന് പോലീസുകാർക്കെതിരെയാണ്. പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കോടതി പൊലീസുകാരെ വെറുതെ വിടുകയും ചെയ്തു.
കേസ് നടത്തിപ്പിനായി ചിലവായ നാലു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡി ജി പിക്ക് നിവേദനം സമർപ്പിച്ചിരുന്നു. പിന്നാലെയാണ് തുക അനുവദിച്ചത്.