
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. 65,000 പേരാണ് ഇന്ന് ദർശനം നടത്തിയത്. 8 മണിവരെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനം നടത്തിയത് 14 252 പേരാണ്. ശബരിമലയിൽ ഇന്ന് ചെറിയ രീതിയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു. അതിനാൽ തന്നെ തിരക്കിന് നേരിയ കുറവ് അനുഭവപ്പെട്ടു. വൈകിട്ട് ആറരയോടെയാണ് മഴ ഉണ്ടായത്.
സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ സരമായി ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.