ആ​ഗോള അയ്യപ്പ സം​ഗമത്തിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് |global ayyappa sangam

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ദേവസ്വം പ്രസിഡന്റ് ക്ഷ​ണി​ച്ച​ത്.
global-ayyappa-sangam
Published on

ആ​ല​പ്പു​ഴ : സം​സ്ഥാ​ന സ​ർ‌​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്ഷ​ണി​ച്ച് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്‍. പ്ര​ശാ​ന്ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​ശാ​ന്ത് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്.അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും. ശബരിമലയെ വിവാദ ഭൂമിയാക്കരുത്. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിവാദഭൂമി ആക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ബോർഡ് നേരിട്ട് ക്ഷണിച്ചുകൊണ്ടാണ് സർക്കാരിൻ്റെ നീക്കം. അതേസമയം, 22ന് നടക്കുന്ന ബദൽ സംഗമത്തിന്റെ നീക്കങ്ങൾ ശബരിമല കർമ്മസമിതിയും ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com