തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ. പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മന്ത്രിസഭാ സമയത്ത് വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണ്. മന്ത്രി തലത്തിൽ ഫയൽ അയക്കേണ്ട ആവശ്യമില്ല. ബോർഡിൻറെ തീരുമാനങ്ങൾ സ്വതന്ത്രമാണ്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മന്ത്രിസഭാ സമയത്ത് വന്നിട്ടില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രം. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടയല്ലെന്നും കടകംപള്ളി വ്യക്തമാക്കി.
അതേ സമയം, പത്മകുമാറിന്റെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കൈകൾ ശുദ്ധമാണ്. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്. കോടതി ശിക്ഷിക്കുന്നെങ്കിൽ ശിക്ഷിക്കട്ടെയെന്നും ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.