'പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ല': തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala

ചുരുങ്ങിയ വാക്കുകളിൽലാണ് അദ്ദേഹം പ്രതികരിച്ചത്.
'പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ല': തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിസമ്മതിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.(Devaswom Board President does not respond to Tantri's arrest in Sabarimala gold theft case)

അവനവന് അർഹതപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാവൂ എന്നും, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലകാല സീസണിൽ ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠരര് രാജീവരല്ല എന്ന സാങ്കേതിക വശം അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റ് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ ആളല്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ അതീവ രഹസ്യമായി തന്ത്രിയെ ചോദ്യം ചെയ്തുവരികയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ കണ്ഠരര് രാജീവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com