തൃശൂർ : ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്.
അരമണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടു. വിശ്വാസമാണ് പ്രധാനമെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.
യുവതി പ്രവേശന നിലപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസക്തിയില്ല. അത്തരമൊരു സാഹചര്യം വന്നാൽ ആലോചിക്കാം. ദേവസ്വം ബോർഡ് പരിപാടി സംഘടിപ്പിക്കുമ്പോൾ ഏത് സർക്കാരായാലും സഹായം തേടിയേ കഴിയൂ. അതിനെ അങ്ങനെ കണ്ടാൽ മതി, പി എസ് പ്രശാന്ത് വ്യക്തമാക്കി.