തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചു നൽകിയെന്നും വീഡിയോ കോളിൽ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഗുളിക കഴിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകി.(Details of the woman's statement have been released, is Rahul Mamkootathil hiding ?)
രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂർ സ്വദേശിയുമായ ഒരു വ്യാപാരി വഴിയാണ് ഗർഭഛിദ്രത്തിനുള്ള ഗുളികകൾ യുവതിക്ക് കൈമാറിയത്. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ച ശേഷം ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതായും യുവതി മൊഴി നൽകി.
തുടർന്ന് ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് യുവതി സമീപിച്ചത്. ആശുപത്രിയെയും ഡോക്ടറെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു (IPC 376), നിർബന്ധിത ഗർഭഛിദ്രം നടത്തി (IPC 313) എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.
ആദ്യം വലിയമല പൊലീസ് സ്റ്റേഷനിലാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റം നടന്ന സ്ഥലം നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ട് കൈമാറി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് കേസിന്റെ മേൽനോട്ട ചുമതല. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് ഇന്ന് തന്നെ നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകും. കോടതി അനുവദിച്ചാൽ ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തും.
ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ് എന്നാണ്സൂചന. രാഹുൽ കേരളം വിട്ടെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. പാലക്കാടും പത്തനംതിട്ടയിലും രാഹുലിന്റെ സുഹൃത്ത് വഴിയും പൊലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, മുൻകൂർ ജാമ്യത്തിനുള്ള നീക്കം രാഹുൽ സജീവമാക്കി. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ അല്ലെങ്കിൽ നേരിട്ട് ഹൈക്കോടതിയെയോ സമീപിക്കാനാണ് നിയമോപദേശം തേടുന്നത്. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ 'ടു ഡേ' (Two Day) ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് സാധിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് ഹർജി നൽകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അന്വേഷിക്കാൻ ഉടൻ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കും.
ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം (IPC 376), നിർബന്ധിത ഗർഭഛിദ്രം നടത്തി (IPC 313) തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിന്റെ ചുമതല നേമം പൊലീസിന് കൈമാറി.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ബന്ധപ്പെടാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഭയന്ന് രാഹുൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പത്തനംതിട്ട, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് രാഹുലിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കേസിൽ മുൻകൂർ ജാമ്യം നേടാനുള്ള നീക്കം രാഹുൽ സജീവമാക്കി. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് ആലോചന. രാഹുലിന്റെ അടൂരിലുള്ള വീട്ടിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.