

കഴിയുമ്പോൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വര്‍ധിച്ചിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് വ്യക്തമാക്കി. ഇരുപത്തിലധികമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്തപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇതിന് പിന്നിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ പിന്തുണയും നിര്‍ണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോണ്‍ഫറന്‍സ് ഹാളിലെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.