തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പിനെതിരെയുള്ള പ്രതിഷേധത്തെ വിമർശിച്ച് സി പി ഐ എം മുഖപത്രം ദേശാഭിമാനി. (Deshabhimani criticizes protests against the Health Department)
കോട്ടയം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവം ആണെന്നും, മാധ്യമങ്ങൾ മരണത്തെ പെരുപ്പിച്ച് കാട്ടുന്നുവെന്നുമാണ് ഇതിൽ പറയുന്നത്. മുഖപ്രസംഗം ഉള്ളത് മരണവ്യാപാരികളുടെ ആഭാസ നൃത്തം എന്ന തലക്കെട്ടിലാണ്.
കേരളത്തിലെ ആരോഗ്യമേഖല വെൻറിലേറ്ററിൽ ആണെന്ന് വരുത്തിത്തീർക്കാനുള്ള പ്രതിപക്ഷ ശ്രമത്തെയും, ഡോക്ടർ ഹാരിസിൻ്റെ തുറന്നു പറച്ചിലിനെയും ഇതിൽ കുറ്റപ്പെടുത്തുന്നു.