കാസർഗോഡ് : രാജ്യം വിലപിക്കുന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ ഇരയായ മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ചതിന് സസ്പെൻഷനിലായ ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് ഇത് പുത്തരിയല്ല. (Deputy Tahsildar A Pavithran )
ഇയാൾക്കിത് ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് സസ്‌പെൻഷൻ ലഭിക്കുന്നത്. എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു കഴിഞ്ഞ തവണ ജാതി അധിക്ഷേപം നടത്തിയത്.
ഇയാളെ പിരിച്ചുവിടാൻ ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഇത്തവണ പിരിച്ചുവിട്ടേക്കാനാണ് സാധ്യത.