ബസ് ഇടിച്ചുണ്ടായ അപകടത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മരിച്ചു |accident death

കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ജോര്‍ജ്ജാണ് (53) മരണപ്പെട്ടത്.
accident death
Published on

ഏറണാകുളം : ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.കൃഷി വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കാരിക്കോട് കള്ളാച്ചിയില്‍ കെ.കെ. ജോര്‍ജ്ജാണ് (53) മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരക്കുന്നത്തു നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് വളവില്‍വെച്ച് കാറിനെ മറികടക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് എതിരെ വന്ന സിമന്റ് ലോറി ബ്രേക്കിടുകയും പിന്നിലുണ്ടായിരുന്ന ജോര്‍ജ്ജിന്റെ ബൈക്ക് പെട്ടെന്ന് വേഗം കുറയ്ക്കുകയും ചെയ്തു. പിന്നില്‍ നിന്ന് അമിതവേഗതയില്‍ എത്തിയ എഞ്ചിനീയറിങ് കോളേജിന്റെ ബസ്സ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ തന്നെ ജോര്‍ജ്ജിനെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃഷി വകുപ്പ് തൊടുപുഴ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഓഫീസിന്റെ ചുമതയലുള്ള ഡെയ്പൂട്ടി ഡയറക്ടറായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com