
ഐ.ഡി.പി (ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്) ലൈസന്‍സിനായി പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അക്ഷയ സെന്റര്‍ മുഖേനയും സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു. ഫീസ് 1220 രൂപ. പോസ്റ്റല്‍/കൊറിയര്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. അപ്രൂവല്‍ എസ്.എം.എസ് ലഭിച്ചതിന്റെ തൊട്ടടുത്ത പ്രവര്‍ത്തിദിവസം അപേക്ഷകനോ അപേക്ഷകന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ (ചുമതലാപത്രത്തിന്റെ അടിസ്ഥാനത്തില്‍) പ്രവര്‍ത്തി ദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓഫീസില്‍ നിന്ന് കൈപ്പറ്റാം.