'മനഃപൂർവ്വം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം, തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു': K മുരളീധരൻ | Sabarimala

അന്വേഷണ സംഘത്തിൽ സംശയം
Deliberate attempt to divert attention, K Muraleedharan on Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് കെ. മുരളീധരൻ. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിക്കാൻ പോലീസ് സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(Deliberate attempt to divert attention, K Muraleedharan on Sabarimala gold theft case)

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളിൽ സംശയമുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ജയിലിൽ കഴിയുന്ന പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കത്തക്ക രീതിയിലാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം.

ശബരിമല തന്ത്രി എന്തോ വലിയ തെറ്റ് ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ മനപ്പൂർവ്വം ശ്രമം നടക്കുന്നുണ്ട്. വിശ്വാസികളെയും ക്ഷേത്ര ആചാരങ്ങളെയും സംശയത്തിന്റെ നിഴലിലാക്കി യഥാർത്ഥ കൊള്ളക്കാരെ മറച്ചുപിടിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com