

ന്യൂഡൽഹി: ക്രിസ്മസ് അവധിക്ക് ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചേക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി വ്യാഴ്ചാഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. (Christmas special train)
സ്പെഷൽ ട്രെയിൻ ഉറപ്പായും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി ഹാരിസ് ബീരാൻ പറഞ്ഞു. ഡൽഹിയിൽനിന്ന് കേരളത്തിലെത്താൻ വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന നിരക്കും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തതടക്കമുള്ള വിഷയങ്ങളും എം.പി മന്ത്രിയെ ധരിപ്പിച്ചു.