കൊച്ചി : സാങ്കേതിക തകരാർ മൂലം നിർത്തിവച്ചിരുന്ന കൊച്ചി-ഡൽഹി എയർ ഇന്ത്യ വിമാനത്തിനു പകരമുള്ള വിമാനം ഡൽഹിയിൽ എത്തി. മണിക്കൂറുകൾക്ക് ശേഷം പുലര്‍ച്ചെ 2.44നാണ് ഇത് ഡൽഹിയിലേക്ക് പുറപ്പെട്ടത്. (Delhi-bound Air India flight aborts take off at Kochi airport due to technical issue)
5.33ന് ഡൽഹിയിൽ എത്തി. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്ന സംശയമുണ്ടെന്നാണ് യാത്രക്കാരൻ കൂടിയായ ഹൈബി ഈഡൻ എം പി ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
എന്നാൽ, അങ്ങനെ നടന്നിട്ടില്ലെന്ന് സിയാൽ വ്യക്തമാക്കി. എൻജിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചുവെന്നും എം പി വ്യക്തമാക്കി.