വിസ നടപടികൾ വൈകിപ്പിക്കുന്നത് മെഡിക്കൽ ടൂറിസത്തിന് തിരിച്ചടി: കെഎംടിഎഫ്എഫ്

medical tourism
Published on

കൊച്ചി: വിദേശ എംബസികളും ഇന്ത്യൻ മിഷനുകളും വിസ നടപടികൾ വൈകിപ്പിക്കുന്നതും യാത്രാ സീസണിൽ വിമാന ടിക്കറ്റ് ലഭ്യതയിലെ തടസ്സങ്ങളും കാരണം മെഡിക്കൽ ടൂറിസത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്കകൾ ഉയർത്തി കെഎംടിഎഫ്എഫ് (Kerala Medical Tourism Facilitators Forum).

പുതുതായി സ്ഥാനമേറ്റ കെഎംടിഎഫ്എഫ് ഭാരവാഹികളെ അനിമോദിക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രി സംഘടിപ്പിച്ച യോഗത്തിലാണ് അംഗങ്ങൾ ആശങ്ക ഉന്നയിച്ചത്.

കേരളത്തിൽ സ്പെഷ്യലൈസ്ഡ് ചികിത്സ തേടുന്ന അന്താരാഷ്ട്ര രോഗികളുടെ വരവിനെ ഈ തടസ്സങ്ങൾ നന്നായി ബാധിക്കുന്നുവെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി. ലേക് ഷോർ എം ഡി എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ, വിസ പ്രക്രിയകൾ സുഗമമാക്കുന്നതിനും വൈദ്യ പരിചരണത്തിനുള്ള ഒരു മുൻനിര ലക്ഷ്യസ്ഥാനമായി കേരളത്തിനെ നിലനിർത്തുന്നതിനും എംബസികളുമായും യാത്രാ ഫെസിലിറ്റേറ്റർമാരുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും കെഎംടിഎഫ്എഫ് ഭാരവാഹികൾ ഊന്നിപ്പറഞ്ഞു.

2025 മെയ് 29 ന് നടന്ന ജനറൽ ബോഡി യോഗത്തിൽ കേരള മെഡിക്കൽ ടൂറിസം ഫെസിലിറ്റേറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ സംസ്ഥാന, സോണൽ കമ്മിറ്റികളുടെ രൂപീകരണം പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ ഏകോപനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി, കൊച്ചിൻ സോൺ കമ്മിറ്റി, കാലിക്കറ്റ് സോൺ കമ്മിറ്റി എന്നിവ പുതുതായി രൂപീകരിച്ചു.

ഡോ. കെ.എ. അബൂബക്കർ, നൗഫൽ ചാക്കേരി, അയൂബ് പി.എച്ച് എന്നിവർ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സംസ്ഥാന കമ്മിറ്റിയെ നയിക്കും. കൊച്ചിൻ സോൺ കമ്മിറ്റിയിൽ അബ്ദുൾ റസാഖ് (പ്രസിഡൻ്റ്), ഷക്കീല സുബൈർ (സെക്രട്ടറി), റിയാസ് വി എ (ട്രഷറർ), കാലിക്കറ്റ് സോൺ കമ്മിറ്റിയിൽ നിയാസ് പി (പ്രസിഡൻ്റ്), ഫൈസൽ എ ടി (സെക്രട്ടറി), സമീർ എ കെ (ട്രഷറർ) എന്നിവരും ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com