
തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമാണെന്ന് പി.വി.അന്‍വര്‍ എംഎൽഎ. മകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തൊടാത്തതെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിനെ തൊട്ടുകഴിഞ്ഞാൽ എല്ലാ കൊട്ടാരങ്ങളും തകർന്നു വീഴും.
ഈ വിഷയങ്ങളിലൊക്കെ ഇടനിലക്കാരൻ അജിത് കുമാറാണ്. എന്തുവിലകൊടുത്തും അജിത് കുമാറിന്റെ തൊലിപ്പുറത്ത് ഒരു പോറൽ പോലും ഏൽക്കാതെ നോക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുമെന്നും അൻവർ പറഞ്ഞു.