തിരുവനന്തപുരം : ആലുവയിൽ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു സർവ്വീസ് ഇന്ന് റദ്ദാക്കിയിട്ടുണ്ട്. (Delay in Train services)
ഇന്ന് റദ്ദാക്കിയ സർവ്വീസുകൾ
പാലക്കാട്-എറണാകുളം മെമു (66609)
എറണാകുളം- പാലക്കാട് മെമു (66610)
ആഗസ്റ്റ് 10നും മെമു ട്രെയിൻ സര്‍വീസ് റദ്ദാക്കും.
വൈകിയോടുന്ന സർവ്വീസുകൾ
ഗൊരഖ്പുര്‍ -തിരുവനന്തപുരം സെന്‍ട്രൽ എക്സ്‌പ്രസ് ഒരു മണിക്കൂര്‍ 20 മിനുട്ട് വൈകിയോടും (12511)
കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ഒന്നേകാൽ മണിക്കൂര്‍ വൈകിയോടും (16308)
മംഗളൂരു സെന്‍ട്രൽ -തിരുവനന്തപുരം സെന്‍ട്രൽ വന്ദേഭാരത് (20631)
തിരുവനന്തപുരം സെന്‍ട്രൽ -മംഗളൂരു സെന്‍ട്രൽ വന്ദേഭാരത് (20632)
സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്സ്‌പ്രസ് (17230)
ജാംനഗര്‍-തിരുനെൽവേലി എക്സ്‌പ്രസ് (19578)