ഇടുക്കി : മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
ബംഗളുരുവിലെത്തിയാണ് കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിനും തടഞ്ഞുവെച്ച് സംഘം ചേർന്ന് ആക്രമിച്ചെന്നും ഉള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷാജനെ പ്രതികൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.പരിക്കേറ്റ ഷാജൻ സ്കരിയ തൊടുപുഴ ജില്ലാ ആശുപത്രിയില ചികിത്സ തേടിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയാണ് ആക്രമണം. വാഹനത്തിൽ പിൻതുടർന്നെത്തിയ സംഘം ഷാജൻ്റെ വാഹനത്തിൽ ഇടിച്ച ശേഷമായിരുന്നു മർദ്ദിച്ചത്.