കഴക്കൂട്ടം : അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചയാൾക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. അഡ്വ. എം മുനീറിനെതിരെയാണ് വക്കീൽ നോട്ടീസ്.
15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്ന് ശാസ്തമംഗലം അജിത് മുഖേന അയച്ച നോട്ടീസിൽ പറയുന്നു.
മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പോത്തന്‍കോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം. മുനീറാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി.