കൊച്ചി : നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു.എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ രാത്രി കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ചെന്നും വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചന്നും ആരോപിച്ച് നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലാണ് നടപടി. എളമക്കര പോലീസ് ജനുവരിയിലാണ് രജിസ്റ്റര്‍ ചെയ്തത്.
സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
2022ല്‍ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന് പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്ന നടിയുടെ പരാതിയില്‍ സനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കുറ്റം ആവര്‍ത്തിച്ചതായി വീണ്ടും പരാതി എത്തുന്നത്.