മലപ്പുറം : പോത്തുകല്ലിൽ വനത്തിന് സമീപം റബ്ബർ തോട്ടത്തിൽ മാൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. പകുതി ഭക്ഷിച്ച രീതിയിലാണ് മൃതദേഹം ഉള്ളത്. (Deer attacked by leopard in Trivandrum)
വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറയിലാണ് ജഡം കണ്ടെത്തിയത്. സംഭവം ആദ്യം കണ്ടത് ടാപ്പിംഗ് തൊഴിലാളികളാണ്. തുടർന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.