തിരുവനന്തപുരം : കേസരിയിൽ ക്രൈസ്‌തവർക്കെതിരായി വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക രംഗത്തെത്തി. ഇത് സംഘപരിവാറിൻ്റെ തനിനിറം വെളിപ്പെടുത്തുന്നതാണ് എന്നാണ് വിമർശനം. (Deepika against Sangh Parivar)
ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രമാണ് നടക്കുന്നതെന്നാണ് ഇതിൽ പറയുന്നത്. സ്വാതന്ത്യ സമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ഇന്നും അതേ പണി തുടരുകയാണ് എന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.