തിരുവനന്തപുരം : ഇന്ത്യയിലെ ക്രൈസ്തവരോട് ബി ജെ പിയുള്ള സമീപനത്തിൽ ഇരട്ടത്താപ്പെന്ന വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രം ദീപിക. (Deepika against BJP)
രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബി ജെ പി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്ന് മുഖപത്രത്തിൽ വിമർശനമുണ്ട്.
ബി ജെ പിയുടെ ഇരട്ടത്താപ്പ് നയം അങ്ങേയറ്റം അപമാനകരമാണെന്നും, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നുവെന്നും മുഖപത്രം കുറ്റപ്പടുത്തുന്നു.