Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Deepak's...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Deepak’s death

🎙️ Latest Podcast

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak’s death, Verdict on accused Shimjitha’s bail plea today)

സ്വകാര്യ ബസിൽ വെച്ച് ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുത്, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ഷിംജിത 21 ദിവസമായി റിമാൻഡിൽ കഴിയുകയാണെന്നും ഫോറൻസിക് ഫലം വരാൻ വൈകുമെന്നതിനാൽ ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഷിംജിത പകർത്തിയ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.