

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ വ്യാജ ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു ( Deepak Suicide Case). കേസ് സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നും ആരോപണമുന്നയിച്ച യുവതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. യുവതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും അവർ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ദീപക് യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്നും പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണ് വിവരം. വീഡിയോയുടെ പൂർണ്ണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. അതിനിടെ, ദീപക്കിന്റെ കുടുംബത്തിന് അസോസിയേഷൻ 3.17 ലക്ഷം രൂപ ധനസഹായം കൈമാറി. രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള പ്രതിനിധികൾ ദീപക്കിന്റെ വീട് സന്ദർശിച്ചു.
ഇത്തരം വ്യാജ ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാർക്ക് നിയമസഹായവും മാനസിക പിന്തുണയും നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിക്കാനും മെൻസ് അസോസിയേഷൻ തീരുമാനിച്ചു. യുവതിയുടെ ഫോൺ കണ്ടെത്തുന്നതിനും ദീപക്കിന്റെ നിരപരാധിത്വം പൂർണ്ണമായി തെളിയിക്കുന്നതിനുമുള്ള ഊർജ്ജിതമായ അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ.
The Men's Association has approached the High Court seeking a CBI or Crime Branch probe into the suicide of Deepak, a Kozhikode native who ended his life following a viral video allegation by a woman. The association alleged that the police are protecting the woman, Shimjitha Mustafa, and requested a lookout notice to prevent her from fleeing abroad. Following the tragedy, the association has decided to launch a 24-hour helpline for men facing similar false allegations and provided ₹3.17 lakh in financial aid to Deepak's family.