
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ തീരുമാനമായി(wild buffalo). മട്ടന്നൂർ കൊളപ്പയിലാണ് നിലവിൽ കാട്ടുപോത്ത് ഉള്ളത്. കാട്ടുപോത്ത് ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സർജനും സ്ഥലത്ത് എത്തിയതായാണ് വിവരം. അതേസമയം മയക്കുവെടി വയ്ക്കുന്നതിനാൽ കീഴല്ലൂർ പഞ്ചായത്തിലെ 6,7 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.