പാലക്കാട് : കോൺഗ്രസ് നേതൃത്വത്തിന് കാര്യങ്ങൾ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ശേഷം ആദ്യമായി വി ഡി സതീശൻ പാലക്കാട് എത്തിയത്. യുഡിഎഫ് നയ വിശദീകരണ കൺവെൻഷനിലാണ് രാഹുലിനെതിരായ നടപടിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.
പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോൺഗ്രസിന് മുന്നിലെത്തി. തുടർന്ന് പാർട്ടിയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കൻമാരും ഇരുന്ന് തീരുമാനമെടുത്തു. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പാർലിമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. അങ്ങനൊരു തീരുമാനമെടുത്തത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് പാർടി ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ഏതെങ്കിലും ഒരു വ്യക്തി എടുത്തതല്ല. തീരുമാനം യുഡിഎഫിലെ ഘടകകക്ഷികളെയും സ്‌പീക്കറെയും അറിയിച്ചുവെന്ന് സതീശൻ കൂട്ടിച്ചേർത്തു.