
തിരുവനന്തപുരം : ഇന്ന് കീം ഫലത്തിൽ തീരുമാനം എടുക്കും. വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത ഫോർമുലയാണ് സർക്കാർ പരിഗണനയിൽ ഉള്ളത്. (Decision on KEAM Exam results )
ഇന്നത്തെ മന്ത്രിസഭ യോഗം എൻട്രൻസ് കമ്മീഷണർ നൽകിയ ഫോർമുല പരിഗണിക്കും. എൻട്രൻസ് കമ്മീഷണറുടെ നിർദേശം വിദഗ്ധ സമിതിയുടെ അഞ്ച് ശുപാർശകൾ പരിഗണിച്ചാണ്. മന്ത്രിസഭാ തീരുമാനം ഉണ്ടായാൽ ഈ ആഴ്ച്ച തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.