കടബാധ്യത: മകൻ്റെ ചോറൂണ് ദിനത്തിൽ യുവാവ് ജീവനൊടുക്കി | Suicide

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Debt, Young man commits suicide on son's precoius day
Published on

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് തിരുവനന്തപുരം വിതുരയിൽ യുവാവ് ആത്മഹത്യ ചെയ്തു. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് (30) മരിച്ചത്. ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ദിവസമായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.(Debt, Young man commits suicide on son's precoius day)

അമലിന്റെ മകന്റെ ചോറൂണ് ചടങ്ങ് സമീപത്തുള്ള ഗുരുമന്ദിരത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആത്മഹത്യ. പേരയത്തുപാറയിൽ അമൽ സുഹൃത്തുക്കളോടൊപ്പം നടത്തിവരുന്ന 'ലാംസിയ' എന്ന ടർഫിന് സമീപത്തെ പഴയ കെട്ടിടത്തിനകത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.

ടർഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com