
റിയാദ്: ഉംറ സംഘങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ സജ്ജമാക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയിൽ മരിച്ച കണ്ണൂർ മയ്യിൽ കേരള മുട്ട സ്വദേശി കെ.പി. ഉമറിൻറെ മൃതദേഹം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിലെ മയ്യിത്ത് നമസ്കാര ശേഷമാണ് ഖബറടക്കം നടത്തിയത്. ഹൃദയാഘാതത്തെത്തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയവേയായിരുന്നു ഇദ്ദേഹത്തിൻറെ മരണം.