സ്ത്രീധനം കുറഞ്ഞെന്നും സൗന്ദര്യമില്ലെന്നും അധിക്ഷേപം, കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണി, ക്രൂര മർദ്ദനം : യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനും എതിരെ കേസ് | Death threats

നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പാക്കി വിട്ടയക്കുകയായിരുന്നു.
Death threats, Case filed against husband and family based on woman's complaint
Published on

കണ്ണൂർ: സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞുപോയെന്നും സൗന്ദര്യമില്ലെന്നും ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടിൽ പീഡനം നേരിട്ടതായി പരാതി. ചെറുവത്തൂർ പെരുമ്പട്ട സ്വദേശിയായ നീതുവിന്റെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ കരിക്കോട്ടക്കരി പൊലീസ് കേസെടുത്തു.(Death threats, Case filed against husband and family based on woman's complaint)

ഭർത്താവ് ലിന്റ് ടോമി, ഭർത്താവിന്റെ പിതാവ് ടോമി, ഭർത്താവിന്റെ അമ്മ ലില്ലി എന്നിവർക്കെതിരെയാണ് കേസ്. 2021-ലാണ് നീതുവും ലിന്റും വിവാഹിതരായത്. അന്നുമുതൽ പ്രശ്നങ്ങളായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

നീതു ഭർതൃവീട്ടിൽ നിന്ന് മാറിത്താമസിച്ചിട്ടും ഭർത്താവിന്റെ ഉപദ്രവം തുടർന്നു. ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും ബഹളമുണ്ടാക്കി. "തനിക്ക് അവിഹിതമുണ്ടെന്ന് ഭർത്താവ് പറയുന്നു. കുരങ്ങച്ചിയെപ്പോലെയാണെന്ന അധിക്ഷേപങ്ങളാണ് നടത്തുന്നത്. ഭക്ഷണം പോലും കിട്ടാറില്ല. മർദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. കൊന്നുകെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തി," എന്ന് യുവതി സഹോദരനോട് വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ഇവർക്ക് രണ്ട് വയസ്സുപ്രായമുള്ള ഒരു കുട്ടിയുണ്ട്. നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പാക്കി വിട്ടയക്കുകയായിരുന്നു. എന്നാൽ ഉപദ്രവം വീണ്ടും തുടർന്നതോടെയാണ് നീതു വീണ്ടും പരാതി നൽകിയത്. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com