കോഴിക്കോട് : താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി. ബിഷപ്പിൻ്റെ ഓഫീസിൽ ലഭിച്ച ഊമക്കത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കത്ത് താമരശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.(Death threat to Thamarassery Bishop, Investigation underway)
പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബിഷപ്പ് അടുത്തിടെ നടത്തിയ ഹിജാബ് വിഷയത്തിലെ പരാമർശങ്ങളെ ചൊല്ലിയാണ് വധഭീഷണി അടങ്ങിയ ഊമക്കത്ത് ലഭിച്ചതെന്നാണ് പ്രാഥമിക സൂചന.
വധഭീഷണി ലഭിക്കുമ്പോൾ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്.