തൃശൂർ : രാഹുൽ ഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനായി തിരച്ചിൽ. പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പോലീസ് രംഗത്തിറങ്ങി. (Death threat against Rahul Gandhi by BJP leader)
ബി ജെ പി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി. റെയ്ഡ് നടത്തിയത് ബി ജെ പി സംസ്ഥാന സമിതിയംഗം സുരേന്ദ്രൻ അയനിക്കുന്നത്ത്, സഹോദരൻ ഗോപി എന്നിവരുടെ വീട്ടിലാണ്.
ഇയാൾക്കെതിരെ പോലീസ് കേസെടുത്തത് കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.