
വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രാഥമിക മൊഴിയെടുക്കൽ കഴിഞ്ഞു. പണമിടപാട് രേഖകൾ,ഫോൺ എന്നിവ പൊലീസ് പരിശോധിച്ചു. സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളും പൊലീസ് അന്വേഷിക്കും.
ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളുടെ പരിശോധനക്കായി സൈബർ സംഘത്തിന് ഇന്ന് നൽകും. കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധന പൂർത്തിയായി. പണമിടപാട് കുറിപ്പുകളും ഡയറിയും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.