
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറ്ററിനറി കോളജിലെ മുൻ വിസി എം.ആർ. ശശീന്ദ്രനാഥിന് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലoഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സംഭവം നടന്ന് 45 ദിവസത്തിനകം അസി. വാർഡനും ഡീനിനും എതിരേ വിസി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ ഡീൻ എം.കെ. നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥനും എതിരെയും കൂടുതൽ നടപടികൾക്കും സാധ്യതയുണ്ട്. നിലവിൽ ഇവർ സസ്പെൻഷനിലാണ്.