ജിനേഷിൻ്റെയും രേഷ്മയുടെയും മരണം: പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുംബം, പരാതി നൽകി | Blade mafia

ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
Death of couple in Wayanad, Family files complaint alleging blade mafia behind it
Updated on

വയനാട് : ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനും പിന്നാലെ ഭാര്യ രേഷ്മ ആത്മഹത്യ ചെയ്തതിനും പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന് കുടുംബം. ബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ജിനേഷിനെ ആക്രമിച്ചെന്നും രേഷ്മയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇരുവരുടെയും കുടുംബം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബത്തേരി സ്വദേശികൾക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.(Death of couple in Wayanad, Family files complaint alleging blade mafia behind it)

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ജിനേഷിനെ ബ്ലേഡ് മാഫിയ സംഘം ആക്രമിച്ചതായി കുടുംബം ആരോപിക്കുന്നു. രേഷ്മയെയും സംഘം വെറുതെ വിട്ടില്ല.പരാതിയിൽ പറയുന്നയാൾ താമരശ്ശേരി സ്വദേശിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com