

വയനാട്: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും, അടുത്തിടെ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ക്രൂരമായ വേട്ടയാടലാണെന്ന് കുടുംബം. ബ്ലേഡ് മാഫിയയിൽ നിന്ന് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നിട്ടും പോലീസ് നടപടിയെടുക്കാതെ ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്ന് ഇവർ ആരോപിച്ചു.(Death of couple in Wayanad, Family against blade mafia)
ബ്ലേഡ് മാഫിയയുടെ ഭീഷണി സംബന്ധിച്ച് ജിനേഷും രേഷ്മയും ജീവിച്ചിരുന്നപ്പോൾ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അർഹമായ ഗൗരവം നൽകിയില്ലെന്ന് കുടുംബം പറയുന്നു.
ജിനേഷിനെ ബ്ലേഡ് മാഫിയാ സംഘം നേരത്തെ ശാരീരികമായി ആക്രമിച്ചിരുന്നു. മടങ്ങിയെത്തിയ രേഷ്മ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല എന്നും ഇവർ പറയുന്നു.