എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​രണം ; പി.​പി. ദി​വ്യ​യാ​ണ് കേ​സി​ലെ ഏ​ക പ്ര​തി

400 ൽ ​അ​ധി​കം പേ​ജു​ക​ളാണ് കു​റ്റ​പത്രത്തിൽ ഉള്ളത്.
naveen babu case
Published on

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തിൽ അന്വേഷണസംഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

400 ൽ ​അ​ധി​കം പേ​ജു​ക​ളാണ് കു​റ്റ​പത്രത്തിൽ ഉള്ളത്. 97 സാ​ക്ഷി​ക​ളാണുള് കേസിൽ സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ന​വീ​ൻ ബാ​ബു​വി​നെ അ​പ​മാ​നി​ക്കാ​ൻ ദി​വ്യ ആ​സൂ​ത്ര​ണം ന​ട​ത്തി. വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ദിവ്യ ഒരു പ്രാ​ദേ​ശി​ക ചാ​ന​ലി​നെ ഏ​ർ​പ്പാ​ടാ​ക്കി. ദി​വ്യ​യു​ടെ അധിക്ഷേപകരമായ പ്ര​സം​ഗമാണ് ന​വീ​ൻ ബാ​ബു ആത്മഹത്യയിലേക്ക് നയിച്ചത്.

നവീനിനെ അപമാനിക്കുന്ന പ്ര​സം​ഗ ദൃ​ശ്യ​ങ്ങ​ൾ ദി​വ്യ പ്ര​ച​രി​പ്പി​ച്ചു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണമില്ലാ​തെ പോ​യ​ത് ന​വീ​ൻ ബാ​ബു​വി​നെ അ​പ​മാ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്. മരണത്തിൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പോ മ​റ്റ് കാ​ര​ണ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com