ടാപ്പിങ് തൊഴിലാളിയുടെ മരണം ; ആനയുടെ ആക്രമണമെന്ന് പ്രാഥമിക നിഗമനം |Elephant Attack

എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) ആണ് കൊല്ലപ്പെട്ടത്.
elephant attack
Published on

പാലക്കാട്: ടാപ്പിങ് തൊഴിലാളിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) ആണ് കൊല്ലപ്പെട്ടത്.

രാവിലെ ടാപ്പിങ്ങിനായി ഇറങ്ങി ഉമറിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ പരിക്കുകളുണ്ട്.

അതിനാൽ ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സംഘമടക്കം സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു. മൃതദേഹത്തിന് സമീപത്ത് കാട്ടാനയുടെ കാൽപാടുകളുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com