
എറണാകുളം : അയ്യമ്പുഴ ചുള്ളിയിൽ പനി ബാധിച്ച പന്ത്രണ്ടുകാരിയുടെ മരണം പേവിഷ ബാധയേറ്റല്ലെന്ന് സ്ഥിരീകരണം. ചുള്ളി പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്.പരിശോധന ഫലം ലഭിച്ചതായി അയ്യമ്പുഴ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജെനീറ്റയുടെ ആന്തരിക ശ്രവം പൂണെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടി മരിച്ച അന്ന് തന്നെ അയൽവാസിയുടെ വളർത്തുനായ പേവിഷ ബാധയേറ്റ് ചത്തിരുന്നു. കുട്ടിയുടെ വീട്ടിലെ നായയും ചത്തു. ഇതോടെയാണ് കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ ആന്തരിക ശ്രവം പൂണയിലേക്ക് അയച്ചത്.
കുട്ടി പേവിഷ ബാധയോ ഡെങ്കി പനിയോ എലിപ്പനിയോ ഏതെങ്കിലും അസാധാരണ വൈറൽ പനിയോ മൂലമല്ല മരണപ്പെട്ടത് മെഡിക്കൽ ഓഫീസർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.