കണ്ണൂരിലെ 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ | Murder

കിണറ്റിൽ വീണത് അബദ്ധത്തിലല്ല, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കണ്ണൂരിലെ 2 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ | Murder
Published on

കണ്ണൂർ: കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്.(Death of 2-month-old baby in Kannur is a murder, Mother arrested)

കണ്ണൂർ കുറുമാത്തൂർ സ്വദേശികളായ ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നായിരുന്നു അമ്മ മുബഷിറ പോലീസിന് ആദ്യം നൽകിയ മൊഴി. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിണറ്റിൽ വീണത് അബദ്ധത്തിലല്ല, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com