പന്തളത്ത് പതിനൊന്ന് വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിതീകരണം |Girl death

ചികിത്സയിലിരിക്കെയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരണപ്പെട്ടത്.
girl death
Published on

പത്തനംതിട്ട : പത്തനംതിട്ട പന്തളത്തെ പതിനൊന്ന് വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിതീകരണം. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിരുന്നു.ഇതിന്റെ ഫലം പുറത്ത് വന്നതിന് ശേഷമാണ് മരണത്തിൽ വ്യക്തത ഉണ്ടായിരിക്കുന്നത്.

ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11വയസുള്ള ഹന്ന ഫാത്തിമ മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.

രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com